മക്കളെ റോഡില്‍ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ബീനയാണു പോലീസിന്റെ പിടിയിലായത്.
ഒന്‍പതും പതിമൂന്നും വയസുള്ള ആണ്കുട്ടികളോടായിരുന്നു അമ്മയുടെ ക്രൂരത. കഴിഞ്ഞ 14-ാം തിയതി മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്കു പോയതാണു ബീന. പക്ഷെ ബന്ധു വീടിനു സമീപത്തെ റോഡില്‍ ബീന മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തുനിന്ന കാമുകന് രതീഷിന് ഒപ്പം കടന്നുകളഞ്ഞു.
ചെന്നൈ, രാമേശ്വരം, തേനി, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ചശേഷം തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ രഹസ്യമായി കഴിയവേയാണ് ഇരുവരും പോലീസ് പിടിയിലായത്. സിം കാര്‍ഡ് മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം.
ബീനയുടെ ഭര്‍ത്താവ് മുന്‍പ് ഗള്‍ഫിലായിരുന്നു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. രണ്ട് തവണ വിവാഹം കഴിച്ചയാളാണു രതീഷ്. നിരവധി കേസുകളില്‍ പ്രതിയുമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !