കൊവിഡ് അവസാനത്തെ മഹാമാരിയായിരിക്കില്ല, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0

കൊവിഡ് അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും, വന്യജീവി സംരക്ഷണത്തിനും പരിഗണന നല്‍കിയില്ലെങ്കില്‍ പുരോഗതിയ്ക്കായി നടത്തുന്ന എല്ലാം ശ്രമങ്ങളും ഫലം കാണാതെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പണമൊഴുക്കുകയും, ഇനിയൊരു മഹാമാരി ഉണ്ടാകാതിരിക്കാന്‍ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് അത്യന്തം അപകടകരമാണെന്നും ടെഡ്രോസ് അദാനോം പറഞ്ഞു. പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു മഹാമാരിയുണ്ടാകുമ്ബോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുപാട് പണം ചിലവഴിക്കുന്നു. എന്നാല്‍ അത് അവസാനിക്കുമ്ബോള്‍ എല്ലാം മറക്കുന്നു. അടുത്ത മഹാമാരി തടയാന്‍ ഒന്നും ചെയ്യുന്നില്ല. ഇത് വളരെ അപകടകരമായ രീതിയാണ്.'- അദ്ദേഹം പറഞ്ഞു.

'ഇത് അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യമാണ്. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിലുള്ള അടുത്ത ബന്ധംം വെളിവാക്കുന്നത് മഹാമാരികളാണ്' അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !