കോവിഡ് വാക്സീൻ നിര്‍ബന്ധമാക്കരുത് : ലോകാരോഗ്യ സംഘടന

0

കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സിൻ നിർബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിൽ ഫൈസർ, ബയോഎൻടെക് വാക്സിനുകൾ ഇന്ന് നൽകിത്തുടങ്ങും. എട്ട് ലക്ഷം പേർക്കാണ് ആദ്യ ആഴ്ച വാക്സിൻ നൽകുക. അതിനിടെയാണ് ലോകാരോ​ഗ്യ സംഘടന വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ രം​ഗത്തെത്തിയത്.

കോവിഡ് വാക്സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. വാക്സിനു രാജ്യം ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ പരീക്ഷണം നടത്താതെ തന്നെ വാക്സിന് അംഗീകാരം നൽകണമെന്നാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനു (സിഡിഎസ്‍സിഒ) ഫൈസർ നൽകിയ അപേക്ഷയിൽ പറയുന്നത്.

സിഡിഎസ്‍സിഒയ്ക്കു കീഴിലെ വിദഗ്ധരുടെ സ്വതന്ത്ര സമിതി (എസ്ഇസി) നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളറാണ് അന്തിമ തീരുമാനമെടുക്കുക. അടിയന്തര സാഹചര്യം പരിഗണിച്ച് അംഗീകാരം നൽകണമെന്നാണ് ഇരു കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !