ജില്ലാ പഞ്ചായത്ത്-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന് നടക്കും. സംസ്ഥാനത്ത് 941 പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് ഉള്ളത്. നഗരസഭകളിലേയും കോർപ്പറേഷനുകളിലേയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളുകളിൽ നടക്കും. ജില്ലാ കളക്ടർമാരാകും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുക.
ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും അതത് വരണാധികാരികളുടെ മേൽനോട്ടത്തിൽ നടക്കും.
വൈസ് പ്രസിഡന്റുമാർക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ത്രിതലപഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്നവർക്ക് ബുധനാഴ്ച രാവിലെ പത്തിന് മുതിർന്ന അംഗത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !