കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭം 20-ാം ദിവസത്തിലേക്ക് കടന്നു. ദേശീയപാതകൾ ഉപരോധിച്ച് സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.
രാജസ്ഥാനിലെ ഷാജഹാൻപുർ, ഹരിയാനയിലെ പൽവൽ എന്നിവിടങ്ങളിൽ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. വരും ദിവസങ്ങളിൽ രണ്ടിടത്തും പരമാവധി കർഷകരെ എത്തിക്കാനാണ് നീക്കം. ഷാജഹാൻപുരിൽ എത്തുന്നവർ ഡൽഹി -ജയ്പുർ ദേശീയപാത തടയും.
കർഷക പ്രക്ഷോഭത്തിൽ അണിചേരാൻ രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക് എത്തും. കർഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയൻ അന്നാ ഹസാരെ വ്യക്തമാക്കി.
രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ കർഷകർ മാത്രമാണ് നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളതെന്ന് കേന്ദ്രമന്ത്രി തവർ ചന്ദ് ഗെലോട്ട് ആരോപിച്ചു. സമരത്തിനെത്തിയ കർഷകരുടെ ട്രാക്ടറുകൾ യു.പി പൊലീസ് പിടിച്ചെടുത്തുവെന്ന് ഭാരത് കിസാൻ യൂണിയൻ നേതാക്കൾ അറിയിച്ചു.
ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ ചില്ലയിൽ ഭാരത് കിസാൻ യൂണിയൻ നേതാവ് യോഗേഷ് പ്രതാപ് സിംഗ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !