മസ്‌ക്കത്ത്: കൊറോണ അതിവേഗ വ്യാപന സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു. സൗദി അറേബ്യ അതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഒമാനും കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. അതിന് ശേഷം കൊറോണ പശ്ചാത്തലം പരിശോധിച്ച ശേഷം തീരുമാനമെടുക്കും. അതേസമയം, ചരക്കുകടത്തിന് തടസമുണ്ടാകില്ല. വിമാനം വഴിയും കപ്പലുകള്‍ വഴിയുമുള്ള ചരക്ക് കടത്ത് തുടരും.
സൗദി അറേബ്യ എല്ലാ അതിര്‍ത്തികളും അടച്ചു. വിദേശ വിമാനങ്ങള്‍ക്ക് ഇപ്പോള്‍ സൗദിയിലേക്ക് പ്രവേശനമില്ല. യുഎഇയില്‍ നിന്ന് സൗദി വിമാനത്താവളങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാനങ്ങള്‍ യാത്ര ഒഴിവാക്കി. ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് കുവൈത്തും നിരോധനം ഏര്‍പ്പെടുത്തിരിക്കുകയാണ്. നിലവില്‍ രാജ്യത്തുള്ള വിമാനങ്ങളെ പോകാന്‍ അനുവദിക്കും. അതേസമയം ഒരു വിമാനങ്ങളും രാജ്യത്തേക്ക് പ്രവേശനം നല്‍കില്ല. ഒരാഴ്ചത്തേക്കാണ് എല്ലാ രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. രോഗ വ്യാപന സാധ്യത പരിശോധിച്ച ശേഷമാകും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !