ബുറേവി ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ മരണസംഖ്യ ഉയരുന്നു, കേരളത്തിൽ ജാഗ്രത തുടരും

0

ചെന്നൈ
: ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ ഒമ്പത് മരണം. കടലൂരിൽ വീടുകൾ തകർന്ന് മൂന്ന് പേരും, ചെന്നൈയിൽ ഷോക്കേറ്റ് രണ്ടാളുമാണ് മരിച്ചത്.കാഞ്ചീപുരത്ത് നദിയിൽ വീണ് പെൺകുട്ടികൾ മരിച്ചു. കടലൂരിൽ അമ്പതിനായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഉള്ളത്.ഇരുപതിനായിരത്തോളം വീടുകളിൽ വെള്ളം കയറി.വിവിധ ജില്ലകളിൽ മഴ കനത്ത നാശം വിതച്ചു.

ചെന്നൈ ഉൾപ്പടെ തമിഴ്‌നാട്ടിൽ പലയിടത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാന്നാർ കടലിടുക്കിൽ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറായി ഒരേ സ്ഥലത്താണ് തുടരുന്നത്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും ചില അവസരങ്ങളിൽ 65 കിമീ വരെയുമാണ്. ഇനിയുള്ള മണിക്കൂറിൽ കൂടുതൽ ദുർബലമായേക്കും.
കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിലും, മലപ്പുറത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിന് നിരോധനം തുടരും.തെക്കൻ കേരളത്തിൽ മണിക്കൂറിൽ 30 മുതൽ 45 കിലോമീറ്റർ വരെ കാറ്റിന് സാദ്ധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !