കൊച്ചിയിൽ ഫ്‌ളാറ്റിൽ നിന്നും വീട്ടുജോലിക്കാരി താഴേക്ക് ചാടി; ദുരൂഹത

0

കൊച്ചി മറൈൻ ഡ്രൈവിന് സമീപത്തെ ലാങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്നും താഴെ വീണ് 55കാരിയായ തമിഴ്‌നാട് സേലം സ്വദേശിയായ സ്ത്രീക്ക് പരുക്കേറ്റതിൽ ദുരൂഹത. കുമാരി എന്ന സ്ത്രീക്കാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമായതിനാൽ ഇവരെ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവശിപ്പിച്ചു

ഫ്‌ളാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടു ജോലിക്കാരിയായിരുന്നു ഇവർ. കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ കുമാരി പത്ത് ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ താഴെ വീണ് പരുക്കേറ്റത്.

സാരി താഴേക്ക് കെട്ടിത്തൂക്കിയാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. ഇതുകൊണ്ട് തന്നെ ആത്മഹത്യാശ്രമമല്ലെന്നും അബദ്ധത്തിൽ വീണതല്ലെന്നും പോലീസ് ഉറപ്പിക്കുന്നു. ഫ്‌ളാറ്റ് ഉടമ ഇംതിയാസിനെ പോലീസ് ചോദ്യം ചെയ്യുകയാണ്‌
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !