കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാന് ഔഫിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍. ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിനുണ്ടായ വേദനയില്‍ പങ്കു ചേരുന്നു. പ്രതികളെ ഒരിക്കലും സംരക്ഷിക്കില്ല. ലീഗ് അക്രമ രാഷ്ട്രീയത്തെ പ്രാത്സാഹിപ്പിക്കുന്നുമില്ല. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മുനവറലി ആവശ്യപ്പെട്ടു. അതേസമയം, മുനവറലിക്കൊപ്പമെത്തിയ പ്രാദേശിക ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !