ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചില്‍ഡ്രന്‍സ് ഫാമിലി മൂവിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. മലയാളികളുടെ പ്രിയതാരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. നവാഗതനായ അമീന്‍ അസ്‌ലം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കും.
ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ സക്കരിയ, പിബി അനീഷ്, ഹാരിസ് ദേശം എന്നിവരാണ് നിര്‍മാണം. അനീഷ് ജി മേനോന്‍, അനുസിത്താര, അജുവര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്. ചായാഗ്രഹണം ജിംഷി ഖാലിദാണ്. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും, ഗഫൂര്‍ എം ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.
നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എഡിറ്റര്‍: രതീഷ് രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഇര്‍ഷാദ് പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍, സൗണ്ട് ഡിസൈന്‍: വിക്കി & കിഷന്‍, കോസ്റ്റൂം ഡിസൈനര്‍: ഇര്‍ഷാദ് ചെറുകുന്ന്, കാസ്റ്റിം ഡയറക്ടര്‍: നൂറുദ്ധീന്‍ അലി അഹ്മദ്, മേക്കപ്പ് :ഹക്കീം കബീര്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍: ഗിരീഷ് അത്തോളി, സ്റ്റില്‍സ്: സിനറ്റ് സേവിയര്‍, പബ്ലിസിറ്റി ഡിസൈന്‍: പോപ്‌കോണ്‍, പി ആര്‍ ഒ: ആതിര ദില്‍ജിത്ത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !