കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയാൽ കേരളത്തിലെ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കും. ആരിൽ നിന്നും കാശ് ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.കോവിഡ് പ്രതിരോധം സർക്കാരിന് നല്ല രീതിയിൽ നടപ്പാക്കാനായത് ജനപിന്തുണകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് പോലും ആരും പട്ടിണി കിടക്കരുതെന്ന പ്രതിജ്ഞാബദ്ധത സർക്കാരിനുണ്ടായിരുന്നു. വികസനവും ക്ഷേമപ്രവർത്തനങ്ങളും ഔദാര്യം അല്ല അവകാശമാണെന്ന രീതിയിൽ തന്നെയാണ് ഇടത് പ്രസ്ഥാനങ്ങൾ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലര വർഷം സംസ്ഥാന തലത്തിൽ വികസപ്രവർത്തനങ്ങളുടെ കാര്യത്തിൽ വൻ മുന്നേറ്റം ഉണ്ടായി. എന്നാൽ വികസന പദ്ധതികളിൽ നിന്ന് ശ്രദ്ധതിരിക്കാൻ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !