കേന്ദ്രസർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരായ സമരമുറമാറ്റി കർഷകർ നിലപാട് കടുപ്പിക്കുന്നു. പ്രക്ഷോഭം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നു.
ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ഡൽഹി ചലോ മാര്‍ച്ച് ആരംഭിക്കും. രാജസ്ഥാനിലെ സാഹ്ജൻപ്പൂരിൽ നിന്ന് 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിക്കുക.
കർഷക സമരത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വളർത്തു മൃഗങ്ങളുമായി രാജസ്ഥാനിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് നീങ്ങുകയാണ്.
അതേസമയം ഡിസംബർ 14ന് കർഷക യൂണിയൻ നേതാക്കൾ നിരാഹാര സമരം നടത്തുമെന്ന് യൂണിയൻ നേതാവ് കൺവാൽപ്രീത് സിങ് പന്നു അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !