നടന്‍ മമ്മൂട്ടിയ്ക്ക് ഇത്തവണ വോട്ടില്ല. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് അദ്ദേഹത്തിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തത്. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്.
സാധാരണ പനമ്ബള്ളി നഗര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ താരം കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിയാഞ്ഞത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !