ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ ,അപകടത്തെ തുടർന്ന് സ്ഥിരമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. 2020 മേയ് 22 മുമ്പ് അംഗങ്ങളായവർക്ക് പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർദ്ധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാകും.
നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org -ൽ (service-ൽ insurance card option-ൽ ) 315/- രൂപയടച്ചു തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. മൂന്ന് വർഷമാണ് കാർഡിന്റെ കാലാവധി .കുറഞ്ഞത് രണ്ട് വർഷമായി മറ്റു സംസ്‌ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 മുതൽ 70 വയസ്സു വരെയുള്ള കേരളീയർക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനത്ത് താമസിക്കുന്നതിൻ്റെ അംഗീകൃത രേഖ, ജനന തിയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ 18004253939 എന്ന ടോൾ ഫ്രീ നമ്പറിലും. 0471 2770528, 2770543 ,27705143 എന്നീ നമ്പരുകളിലും ലഭിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !