യുഎഇയില്‍ വീസ കാലാവധി തീര്‍ന്നവര്‍ക്ക് രാജ്യം വിടാന്‍ മൂന്നു ദിവസം മാത്രം

0

അബുദാബി: കഴിഞ്ഞ മാർച്ച് ഒന്നിനു മുൻപ് കാലാവധി അവസാനിച്ച വീസയുമായി യുഎഇയിൽ തുടരുന്ന താമസ, സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അനുവദിച്ച സാവകാശം 31ന് തീരും. യുഎഇയില്‍ വീസ കാലാവധി തീര്‍ന്നവര്‍ക്ക് രാജ്യം വിടാന്‍ മൂന്നു ദിവസം മാത്രം. മൂന്നു  ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) അറിയിച്ചു. കോവിഡ് മൂലം അതിര്‍ത്തി അടച്ചതോടെ രാജ്യം വിടാന്‍ സാധിക്കാതിരുന്ന ഇവരക്ക് രാജ്യം വിടാന്‍ 10 മാസത്തെ സാവകാശമാണ് ലഭിച്ചത്.

ഇവരുടെ അനധികൃത താമസത്തിനുള്ള ‌പിഴയും ഒഴിവാക്കിയിട്ടുണ്ട്. പൊതുമാപ്പിനു സമാനമായ ഈ ആനുകൂല്യത്തില്‍ രാജ്യം വിടുന്നവര്‍ക്ക് മറ്റൊരു വീസയില്‍ തിരിച്ചുവരാം. നിക്ഷേപകരോ ഏതെങ്കിലും സ്ഥാപനത്തിന്റെ ബിസിനസ് പങ്കാളികളോ ആണെങ്കില്‍ നിയമപരമായ നടപടികളും കേസുകളും പൂര്‍ത്തിയാക്കണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !