അബുദാബി : ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ട് നടത്തി ഗിന്നസ് റെക്കോഡ് പട്ടികയിൽ ഇടം നേടാനൊരുങ്ങി അബുദാബി. അൽ വത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ നഗരിയിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് 35 മിനിറ്റ് നീണ്ടുനിൽക്കുന്ന വർണാഭമായ വെടിക്കെട്ട് നടക്കുക.
പുതുവർഷം പിറക്കുമ്പോൾ അബുദാബിയുടെ ആകാശത്ത് വർണപുഷ്പങ്ങൾ നിറയും. വൈകീട്ട് മൂന്ന് മണിമുതൽ ആഘോഷ നഗരിയിലേക്ക് പ്രവേശനം ആരംഭിക്കും. നവംബർ 20-ന് ആരംഭിച്ച ശൈഖ് സായിദ് പൈതൃക ഫെസ്റ്റിവൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരികോത്സവങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 20 വരെ നടക്കുന്ന ആഘോഷങ്ങളിൽ 30 രാജ്യങ്ങൾ ഭാഗമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !