കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഡോക്ടറും ഐ.ടി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍

0

തിരുവനന്തപുരം
: കുട്ടികളുടെ അശ്ളീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഡോക്ടര്‍ ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി. ഹണ്ടിന്റെ ഭാഗമായാണ് നടപടി. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐ.ടി ഉദ്യോഗസ്ഥരും വിദ്യാസമ്ബന്നരുമാണെന്ന് പൊലീസ് അറിയിച്ചു.

കേരളത്തിലെമ്ബാടുമായി 464 സ്ഥലങ്ങളിലായിരുന്നു റെയ്‍ഡ്. ഇവയിലെല്ലാമായി 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി, അവരുടെ ഫോണുകളും പിടിച്ചെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന റെയ്‍ഡുകളില്‍ ആകെ 525 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. രണ്ട് വര്‍ഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു.

ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ളീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷന്‍ പി. ഹണ്ടിന്റെ ഈ വര്‍ഷത്തെ മൂന്നാം പതിപ്പാണ് നടന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !