‘വി സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേര്‍സ് ഓഫ് പഞ്ചാബ് , ജസ്റ്റിസ് ഫോര്‍ ഫാര്‍മേര്‍സ്’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ തെരുവില്‍ റാലി നടത്തിയത്. ബ്രിട്ടീഷ് സിഖുകാരാണ് പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും. അതേസമയം പ്രതിഷേധം നടത്തിയവര്‍ ഇന്ത്യാവിരുദ്ധ അജണ്ടയുള്ളവരാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധി പിടിഐയോട് പ്രതികരിച്ചു.
പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പഞ്ചാബി സമൂഹം കൂടുതലുള്ള ബ്രിട്ടനില്‍ കര്‍ഷകസമരത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലേബര്‍പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ 36 ബ്രിട്ടീഷ് എംപിമാരാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സ്വീകരിക്കപ്പെട്ടില്ല.
ബ്രിട്ടനിലെ സിഖുകാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് നിലവില്‍ ഇന്ത്യയില്‍ നടക്കുന്നതെന്നു പറയുന്ന കത്തില്‍ ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഉടനടി ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യോഗം ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
‘ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ബാധിക്കുമെങ്കിലും ഇത് സിഖുകാര്‍ക്കും പഞ്ചാബുമായി ബന്ധമുള്ളവര്‍ക്കും പ്രത്യേക ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. നിരവധി ബ്രിട്ടീഷ് സിഖുകാരും പഞ്ചാബികളും ഈ വിഷയം അവരുടെ എംപിമാരെ അറിയിച്ചിട്ടുണ്ട്,’ കത്തില്‍ പറയുന്നു.
ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും രംഗത്തു വന്നിരുന്നു. ഗുരുനാനാക്കിന്റെ ജന്മജിനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലാണ് ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ട്രൂഡോ പറഞ്ഞിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !