വാഗമണിലെ റിസോർട്ടില്‍ നിശാ പാർട്ടിയ്ക്കിടെ റെയ്ഡ്; അറുപതോളം പേർ കസ്റ്റഡിയില്‍

0

ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിൽ നിശാ പാർട്ടിയ്ക്കിടെ പൊലീസ് റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു. നിശാപാർട്ടിക്കായി എത്തിച്ചതായിരുന്നു ലഹരി വസ്തുക്കൾ. നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.

വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ആയിരുന്നു നിശാ പാർട്ടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റിസോർട്ടിൽ റെയിഡ് നടത്തിയത്. പരിശോധനയിൽ എൽ എസ് ഡി, സ്റ്റാമ്പ്‌, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത് പേരടങ്ങുന്ന സംഘമാണ് നിശാപാർട്ടിക്ക് എത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ റെയിഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പിടിയിലായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വഴിയാണ് സംഘം നിശാപാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് എവിടെ നിന്ന് എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !