ജിദ്ദ : ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ആയ റോയൽ എഫ്‌സി 2020-21 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു . അബ്ദുൽ മുഹൈമിൻ (പ്രസിഡന്റ്) മൻസൂർ ചെമ്പൻ , ഷമീം വെള്ളാടത്ത് (വൈസ് പ്രസിഡന്റ്) അബ്ദുൽ റഊഫ് (ജനറൽ സെക്രട്ടറി) അബ്ദുൽ സലാം, ഷംസു എൻകെ (ജോയിന്റ് സെക്രട്ടറി ) ഹാഷിം (ട്രഷറർ ) നസീൽ കല്ലിങ്ങൽ , ഇബ്രഹിം സിടി (ട്രഷറി സപ്പോർട്ട് ) റഷാദ് (ടെക്നിക്കൽ അഡ്‌വൈസർ).എക്സിക്യൂട്ടീവ് അംഗങ്ങളായി ശിഹാബ് മോങ്ങം , നാഫി കുപ്പനത്ത് ,നാഷിദ് , ഷഫീക് കെപി , ഫവാസ് കൊടവണ്ടി , മഹ്‌മൂദ് , അസ്‌കർ , സിദ്ദീഖ് എന്നിവരെയും തെരഞ്ഞെടുത്തു.
ദഹബാൻ വില്ലയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം അബ്ദുൽ മുഹൈമിൻ അധ്യക്ഷത വഹിച്ചു . ക്ലബ്ബിന്റെ ഇതുവരെയുള്ള വളർച്ചയും കഴിഞ്ഞ വർഷത്തെ സിഫ് ടൂർണമെന്റിലെ പ്രകടനങ്ങളും മറ്റും റഷാദ് അവലോകനപ്രസംഗം നടത്തി . തുടർന്ന് ആശ ഷിജു , ഷബീർ കോട്ടപ്പുറം തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാപരിപാടികളും കുട്ടികൾക്കുള്ള വിവിധ കല കായിക മത്സരങ്ങളും അരങ്ങേറി . അബ്ദുൽ റഊഫ് സ്വഗതവും മൻസൂർ ചെമ്പൻ നന്ദിയും പറഞ്ഞു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !