തൃശൂര്‍: സിംകാര്‍ഡിന്റെ ഡ്യൂപ്‌ളിക്കേറ്റ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20ലക്ഷം രൂപ തട്ടിയതായി പരാതി. പ്രമുഖ എഴുത്തുകാരി സാറാജോസഫിന്റെ മരുമകന്‍ പി കെ ശ്രീനിവാസന്റെ കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് 20ലക്ഷം രൂപ സംഘം തട്ടിയെടുത്തത്.
സിംകാര്‍ഡിന്റെ ഡ്യൂപ്‌ളിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്. ഇതില്‍ വന്ന ഒ ടി പി ഉപയോഗിച്ച് സംഘം പണം പിന്‍വലിക്കുകയായിരുന്നു. പി കെ ശ്രീനിവാസന്റെ പരാതിയില്‍ തൃശൂര്‍ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. പണം തട്ടിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
അതിനിടെ ബാങ്കിനെതിരെ സാറാ ജോസഫ് രംഗത്തെത്തി. പണം പിന്‍വലിച്ചപ്പോള്‍ മെസേജ് കിട്ടിയില്ലെന്നും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത് തണുത്ത പ്രതികരണമായിരുന്നു എന്നും പറഞ്ഞ സാറാ ജോസഫ് ബാങ്ക് അറിയാതെ ഒന്നും നടക്കില്ലെന്നും ആരോപിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !