വാഷീങ്ടണ്‍: കൊവിഡ് 19 പ്രതിരോധ വക്സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് വാക്സിന്‍ സ്വീകരിയ്ക്കുന്നതില്‍ അമേരിയ്ക്കന്‍ ജനതയുടെ ആതമവിശ്വാസം വര്‍ധിപ്പിയ്കുന്നതിന്റെ ഭാഗമായാണ് ജോ ബൈഡന്‍ വാസ്കിന്‍ സ്വീകരിച്ചത്. ബൈഡന്‍ വാക്സിന്‍ കുത്തിവയ്പ്പെടുക്കുന്നത് ടെലിവിഷനില്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു. ഡെലവരയിലെ നെവാര്‍കിലുള്ള ക്രിസ്റ്റ്യന്‍ ആശുപത്രിയിലെത്തിയാണ് ബൈഡന്‍ ഫൈസറിന്റെ കൊവിഡ് വാസ്കിന്‍ സ്വീകരിച്ചത്.കൊവിഡ് 19നെ അതിജീവിയ്ക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്ക് ധരിയ്കുകയും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പാലിയ്കുകയും ചെയ്യുക. ഇത് ഒരു തുടക്കമാണ്. യാത്ര ചെയ്യേണ്ട അത്യാവശ്യങ്ങള്‍ ഇല്ല എങ്കില്‍ അതിന് മുതിരാതിരിയ്ക്കുക എന്നതും പ്രധാനമാണ്. വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളായ ഗവേഷകരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിയ്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ട്രംപ് അഭിനന്ദിച്ചു, റെക്കോര്‍ഡ് വേഗത്തിലുള്ള വാക്സിന്‍ ഗവേഷണത്തിന് നേതൃത്വം നല്‍കിയ ട്രംപ് ഭരണകൂടവും അഭിനന്ദനം അര്‍ഹിയ്ക്കുന്നു എന്ന് പറയാനും ബൈഡന്‍ മടിച്ചില്ല.
Today, I received the COVID-19 vaccine.
— Joe Biden (@JoeBiden) December 22, 2020
To the scientists and researchers who worked tirelessly to make this possible — thank you. We owe you an awful lot.
And to the American people — know there is nothing to worry about. When the vaccine is available, I urge you to take it. pic.twitter.com/QBtB620i2V
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !