യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. എട്ട് ഗ്രൂപ്പുകളില്‍ നിന്നായി 16 ടീമുകളാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മഡ്രിഡ്, റയല്‍ മഡ്രിഡ്, മോണ്‍ചെങ്ഗ്ലാഡ്ബാക്ക്, മാഞ്ചെസ്റ്റര്‍ സിറ്റി, പോര്‍ട്ടോ, ലിവര്‍പൂള്‍, അത്‌ലാന്റ, ചെല്‍സി, സെവിയ്യ, ഡോര്‍ട്മുണ്ട്, ലാസിയോ, യുവന്റസ്, ബാര്‍സലോണ, പി.എസ്.ജി, ലെയ്പ്‌സിഗ് എന്നീ ടീമുകളാണ് അവസാന പതിനാറിലെത്തിയിരിക്കുന്നത്.
ഇന്നലെ നടന്ന മത്സരങ്ങളില്‍ ലിവര്‍പൂള്‍, ഇന്റര്‍മിലാന്‍ ടീമുകള്‍ സമനിലയിലാണുള്ളത്. നെയ്മറുടെ ഹാട്രിക്കിന്റെ ബലത്തിൽ ഈസ്താംബൂള്‍ ബസക്‌സെഹിറിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, അയാക്‌സ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !