തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതി‍‍‍ജ്ഞ ചെ​യ്ത് ​ചു​മ​ത​ല​യേ​റ്റു

0

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതി‍‍‍ജ്ഞ ചെ​യ്ത് ​ചു​മ​ത​ല​യേ​റ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തുമണിക്കായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. കോർപ്പറേഷനുകളിൽ 11.30-നായിരുന്നു സത്യപ്രതിജ്ഞ.

തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രതി‍‍ജ്ഞ ചൊല്ലി കൊടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു സത്യപ്രതി‍ജ്ഞ ചടങ്ങുകൾ.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിച്ചത്.അംഗങ്ങളിൽ ഏറ്റവും പ്രായംകൂടിയ ആളെയാണ് വരണാധികാരികൾ പ്രതിജ്ഞയെടുപ്പിച്ചത്. തുടർന്ന് ഈ അംഗം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. തു​ട​ർ​ന്ന് ​ഇ​തേ​ ​അം​ഗ​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​പു​തി​യ​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​ആ​ദ്യ​യോ​ഗ​വും​ ​ചേ​ർന്നു.​

വൈറസ് വ്യാപനത്തെ തുടർന്നുളള പ്രോട്ടോക്കോൾ നിലവിലുളളതിനാൽ അത് പാലിച്ചായിരുന്നു ചടങ്ങുകൾ. മുനിസിപ്പാലിറ്റികളിലേയും കോർപ്പറേഷനിലെയും അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28-ന് നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 30-നാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !