സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ യു.എ.ഇ റദ്ദാക്കി

0

അബുദാബി
: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ യു.എ.ഇ  റദ്ദാക്കി.  ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികള്‍ അറിയിച്ചു.

 യാത്ര മുടങ്ങിയവര്‍ക്ക് റീബുക്കിങ്ങിന് അവസരം ഒരുക്കിയിട്ടുണ്ടെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് വേണ്ടി സൗദി അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഒരാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.

അതിർത്തികൾ അടച്ചതോടെ സൗദിയിലേക്കുള്ള നിരവധി മലയാളികള്‍ ദുബൈയിൽ കുടുങ്ങി

സൗദി അറേബ്യ അതിർത്തികൾ അടച്ചതോടെ സൗദിയിലേക്കുള്ള നിരവധി മലയാളികള്‍ ദുബൈയിൽ കുടുങ്ങി. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ നിരവധി പേരാണ് ദുബൈ വഴി സൗദിയിലേക്ക് മടങ്ങുന്നത്. 

സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി 14 ദിവസം ഹോട്ടലില്‍ താമസിച്ചവരാണ് പ്രതിസന്ധിയിലായത്. അടുത്ത ദിവസങ്ങളിലുമായി സൗദിയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നുണ്ട്. ഒട്ടേറെ പേരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കയാണ്. ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ആവശ്യമെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് മറികടക്കുന്നതിനാണ് ട്രാവല്‍ ഏജന്‍സികളുടെ പാക്കേജിലെത്തിയ നൂറുകണക്കിനു മലയാളികള്‍ ദുബായിലെ ഹോട്ടലുകളില്‍ കഴിയുന്നത്.കൊറോണ പുതിയ രൂപത്തിൽ വ്യാപിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പിന്നീട് അവലോകനം നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !