‘കര്‍ഷകരില്‍ നിന്ന് നേരിട്ട് വിളകള്‍ വാങ്ങാറില്ല, വില നിശ്ചയിക്കുന്നതും തങ്ങളല്ല’; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

0

രാജ്യത്ത് കർഷക പ്രക്ഷോഭം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കർഷകരിൽ നിന്ന് നേരിട്ട് ധാന്യവിളകൾ വാങ്ങാറില്ലെന്ന് വിശദീകരണവുമായി അദാനി ഗ്രൂപ്പ്. ധാന്യവിളകൾക്ക് വില നിശ്ചയിക്കുന്നതും തങ്ങളല്ലെന്ന്  അദാനി ട്വിറ്ററിലൂടെ വ്യക്തമാക്കി. കേന്ദ്രം കർഷക നിയമങ്ങൾ കൊണ്ടുവന്നത് അംബാനി, അദാനി ഗ്രൂപ്പുകൾക്ക് വേണ്ടിയാണെന്ന ആരോപണം കർഷകർ ഉയർത്തുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദാനി ഗ്രൂപ്പ്  രംഗത്തെത്തിയത്.

ഫുഡ് കോര്‍പ്പറേഷന് (എഫ്സിഐ) വേണ്ടി മാത്രമാണ് ധാന്യവിളകള്‍ സൂക്ഷിക്കുകയും സംഭരിക്കുകയും ചെയ്യുന്നത്. ഫുഡ് കോര്‍പ്പറേഷന് ധാന്യവിളകള്‍ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്ത് നല്‍കുന്നത്. അല്ലാതെ എത്രമാത്രം ധാന്യവിളകള്‍ സംഭരിക്കണമെന്നും അതിന്റെ വിലയെത്രയെന്നും തങ്ങളല്ല തീരുമാനിക്കുന്നതെന്നും അദാനി വ്യക്തമാക്കി.

പൊതുവിതരണ സംവിധാനത്തിന് വേണ്ടി ധാന്യവിളകൾ ശേഖരിക്കുന്നതും അതിന്റെ നീക്കുപോക്കുകളും നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് എഫ്.സി.ഐ. പറഞ്ഞു.

ധാന്യവിളകൾ പൂഴ്ത്തിവെക്കുന്നതിനും പിന്നീട് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനുമായി അദാനി ഗ്രൂപ്പ് സംഭരണശാലകൾ നിർമിക്കുന്നതായി നിരവധി കർഷക സംഘടനകൾ ആരോപണമുന്നയിച്ചിരുന്നു. ‘കർഷകരിൽ നിന്ന് സംഭരിച്ച ധാന്യവിളകളുടെ ഉടമസ്ഥത ഞങ്ങൾക്കല്ല. അതിന് വിലയിടുന്നതുമായും ഞങ്ങൾക്ക് യാതൊരുബന്ധവുമില്ല.’ അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു.

2005 മുതൽ എഫ്സിഐക്കായി സംഭരണശാലകൾ ഒരുക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രത്തിന്റെ സുതാര്യമായ ടെണ്ടർ നേടിയ ശേഷമാണ് സംഭരണശാലകൾ തയ്യാറാക്കുന്നത്. ഈ ടെണ്ടറുകളുടെ ഭാഗമായി നിർമിച്ച സ്വകാര്യ റെയിൽ ലൈനുകൾ സംഭരണശാലകളിൽ നിന്ന് സുഗമമായ ചരക്കുനീക്കം നടത്തുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനും വേണ്ടിയുളളതാണ്.

പ്രശ്‌നത്തെ തങ്ങൾക്കെതിരെ തിരിക്കുന്നത് ഉത്തരവാദിത്വമുളള ഒരു കോർപറേറ്റ് സ്ഥാപനത്തിന്റെ യശസ്സിന് കളങ്കം വരുത്തുക എന്ന ലക്ഷ്യത്തോടെയുളളത് മാത്രമല്ല, മറിച്ച് പൊതുജനാഭിപ്രായത്തെ വഴിതെറ്റിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുക എന്ന ശ്രമത്തിന്റെ കൂടി ഭാഗമാണ്.’ അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !