വളാഞ്ചേരി നഗരസഭ യു.ഡി.എഫ്. നിലനിർത്തി

0

വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ വിജയിച്ചു. എൽ.ഡി.എഫ്. 12 സീറ്റുകളിൽ വിജയംനേടി. കഴിഞ്ഞതവണയും എൽ.ഡി.എഫിന് 12 സീറ്റാണുണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായി എൻ.ഡി.എ. ഒരുസീറ്റിൽ വിജയിച്ചപ്പോൾ ഇടതുപക്ഷത്തിനെതിരേ മത്സരിച്ച വിമതൻവിജയം കരസ്ഥമാക്കി.

ഇത്തവണ വളാഞ്ചേരി നഗരസഭയിൽ താമര വിരിയുമെന്ന ബി.ജെ.പി. വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ പ്രഖ്യാപനം യാഥാർഥ്യമായി. വാർഡ് ആറ്‌ മൈലാടിയിലാണ് എൻ.ഡി.എ. സ്ഥാനാർഥി ചാത്തങ്കാവ് ഉണ്ണിക്കൃഷ്ണൻ യു.ഡി.എഫിലെ കെ.എം. ഉണ്ണിക്കൃഷ്ണനെ തോൽപ്പിച്ചത്. 32 വോട്ടിന്‌ പരാജയപ്പെട്ട കെ.എം. ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർമാനായിരുന്നു.

വാർഡ് 31 കോതോളിലും അട്ടിമറിവിജയമാണ് നടന്നത്. ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സി.പി.എം. പ്രവർത്തകനായ സദാനന്ദൻ കോട്ടീരി സ്വതന്ത്രനായി ഇവിടെ മത്സരിച്ചു.

സി.പി.എമ്മിന്റെ ഔദ്യോഗികസ്ഥാനാർഥി സന്തോഷ് കോട്ടീരിയെയും കഴിഞ്ഞ ഭരണസമിതിയിലെ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന കോൺഗ്രസിലെ ചേരിയിൽ രാമകൃഷ്ണനെയും പരാജയപ്പെടുത്തിയാണ് സദാനന്ദൻ ഭരണസമിതിയിലെത്തിയത്.

Source: Mathrubhumi
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !