തദ്ദേശ ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

0

പ്രതീക്ഷയ്ക്ക് വിപരീതമായുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും.  നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരുമെന്ന് ഉറപ്പാണ്.  ഇപ്രാവശ്യം കൂടുതൽ സീറ്റുകൾ പിടിക്കാനുള്ള എല്ലാ  അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഈ ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്നാണ് ആരോപണം. 

മാത്രമല്ല നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുള്ള നേതാക്കൾ പരസ്യമായി തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.   വിജയ സാധ്യതകള്‍ നോക്കാതെ  ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയെന്ന ആരോപണവും താഴേത്തട്ടില്‍ ഉണ്ട്.  നേതാക്കളുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുള്ള കെ. മുരളീധരനും കെ. സുധാകരനും ഇന്നത്തെ യോഗത്തിൽ പൊട്ടിത്തെറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും വടകരയില്‍ ആര്‍എംപിയുമായുളള സഹകരണവും ഉള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ ഒരു വിഭാഗം കെപിസിസി അധ്യക്ഷനെ തന്നെ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുകയാണ്.  കൂടാതെ ജോസ് കെ മാണിയെ പുറത്താക്കിയ നടപടിയിൽ അമർഷമുള്ളവർ ഇന്ന് കോട്ടയത്തെ ഫലം ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരിക്കും നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നത്.  എന്തായാലും ഈ തിരഞ്ഞെടുപ്പ് ഫലം വരും ദിവസങ്ങളിൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.  ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്.    

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !