സിനിമ തിയറ്ററില്‍ 100 ശതമാനം പ്രവേശനാനുമതി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

0

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ തിയറ്ററുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ 100 ശതമാനം ആളുകളെ തിയറ്ററില്‍ പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് ഇതില്‍ പ്രധാനം. ഓരോ സംസ്ഥാനങ്ങള്‍ക്കും അവിടുത്തെ കൊവിഡ് സാഹചര്യമനുസരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ഫെബ്രുവരി ഒന്നു മുതലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ രാത്രി 9 മണിക്ക് ശേഷം തിയറ്ററുകള്‍ തുറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ സെക്കന്‍ഡ് ഷോ വേണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സെക്കന്റ് ഷോ നടക്കാതിരുന്നാല്‍ അത് ബിഗ് ബജറ്റ് ചിത്രങ്ങളെ സാരമായി ബാധിക്കും. നിലവിലെ കൊവിഡ് സാഹചര്യത്താലാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നത്.

രാജ്യത്ത് ലോക്ക് ഡൗണിന് ശേഷം ഒക്ടോബറിലാണ് 50 ശതമാനം പ്രദര്‍ശനാനുമതിയോടെ തീയറ്ററുകള്‍ തുറക്കുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ നവംബറില്‍ തീയറ്ററുകള്‍ തുറന്നിരുന്നു. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും 2021 ജനുവരിയിലാണ് തീയറ്ററുകള്‍ തുറന്നത്.

പ്രധാനപ്പെട്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല

2. തിയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി)

3. മാസ്‌ക് നിര്‍ബന്ധം

4. തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം.

5. കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കി, കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ.

6. തിയറ്റര്‍ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ കാണികള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സ്ഥലങ്ങള്‍ ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കണം.

7. പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം

8. തിയറ്ററുകളിലെ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാവുന്നതാണ്.

9. എലിവേറ്ററുകളിലും ശാരീരിക അകലം പാലിക്കാന്‍ ഉതകുന്ന തരത്തിലേ പ്രവേശനം പാടുള്ളൂ.

10. പ്രദര്‍ശനത്തിനിടയിലുള്ള ഇടവേളയില്‍ ഹാളിനു പുറത്ത് ആള്‍ക്കൂട്ടം ഉണ്ടാവാതെ സൂക്ഷിക്കണം. ഇതിനായി ഇടവേളയുടെ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.

11. ശീതീകരണ സംവിധാനം ഉപയോഗിക്കുമ്പോള്‍ താപനില 2430 ഡിഗ്രിയില്‍ നിലനിര്‍ത്തണം.

12. തിരക്കുണ്ടാവാത്ത തരത്തില്‍ മള്‍ട്ടിപ്ലെക്‌സുകളിലെ പ്രദര്‍ശന സമയങ്ങള്‍ ക്രമീകരിക്കണം.

13. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാണിയുടെ കോണ്ടാക്ട് നമ്പര്‍ ലഭ്യമാക്കണം.

14. തിയറ്ററുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ദിവസം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കണം, അഡ്വാന്‍സ് ബുക്കിംഗിനുള്ള സൗകര്യവും ലഭ്യമാക്കണം (തിരക്ക് ഒഴിവാക്കുന്നതിന്)

15. ടിക്കറ്റ് വില്‍ക്കുന്നിടത്ത് കാണികള്‍ക്ക് ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ ആവശ്യത്തിന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം.

16. ഓരോ പ്രദര്‍ശനത്തിനു ശേഷവും സിനിമാഹാള്‍ അണുവിമുക്തമാക്കണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !