കർഷക സമരത്തിനെതിരെ ശക്തമായ നടപടികളുമായി സർക്കാർ; ഹരിയാനയിലെ 18 ജില്ലകളിൽ ഇൻ്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി

0

ഡൽഹി അതിർത്തികളിലെ കർഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സർക്കാർ. കർഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ്‌ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സർക്കാർ സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ പേർ എത്തുന്നത് തടയാനുള്ള നടപടികളും തുടങ്ങി.

ഡൽഹിയിലെ സിംഘു, തിക്രി, ഗാസിപ്പുർ അതിർത്തികളിലെ ഇന്റർനെറ്റ് സേവനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ചവരെ റദ്ദാക്കി. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി അടച്ചു. ഹരിയാണയിലെ 17 ജില്ലയിലും ഇന്റർനെറ്റ് വിലക്ക് നീട്ടി. പൊതുസുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചെങ്കിലും സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള നീക്കത്തിന്‌ മുന്നോടിയാണിതെന്നാണ് അഭ്യൂഹം. സിംഘുവിൽ നിന്നും ഒരു മാധ്യമ പ്രവർത്തകനെ ദില്ലി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കാരവൻ മാഗസിനു വേണ്ടി പ്രവർത്തിക്കുന്ന മൻദീപ് പുനിയയെയാണ് കസ്റ്റഡിയിലെടുത്തത്.

സംഘടിത പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സമരം നടക്കുന്ന അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും കോണ്‍ക്രീറ്റ് സ്ളാബ് ഉപയോഗിച്ച് പൊലീസ് പൂര്‍ണമായി അടച്ചു. കാൽനട സഞ്ചാരം പോലും നിരോധിച്ചു. അതിര്‍ത്തി പൂര്‍ണമായി അടക്കുന്നത് ചോദ്യം ചെയ്തെത്തിയ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

കർഷകസമരത്തിനുപിന്നിലുള്ള ചില എൻ.ജി.ഒ.കൾ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. റിപ്പബ്ലിക്ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമം കാട്ടിയവർക്കുപിന്നിൽ പ്രവർത്തിച്ചവരുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചാണ് ആദ്യഘട്ടത്തിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം. ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. അടിസ്ഥാനമാക്കിയാണ് അന്വേഷണം തുടങ്ങിയത്. പ്രാഥമികാന്വേഷണത്തിനുശേഷം കള്ളപ്പണ നിയന്ത്രണ നിയമപ്രകാരം നടപടികളെടുക്കും. അടുത്തകാലത്ത് സജീവമായ ചില ഹവാല ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ട്രാക്ടർ റാലിയെത്തുടർന്നുണ്ടായ അക്രമത്തിൽ ഡൽഹി പോലീസും കർശനനടപടി തുടരുകയാണ്. ഇതുവരെ 84 പേരെ അറസ്റ്റുചെയ്തു. കലാപത്തിനും പൊതുസ്വത്ത് നശിപ്പിച്ചതിനും വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർചെയ്ത 38 കേസിലാണ് നടപടി. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തി. ചെങ്കോട്ടസംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന തരൻ താരൻ സ്വദേശികളായ ജുഗ്‌രാജ് സിങ്, നവ്പ്രീത് സിങ് എന്നിവർക്കായി ശനിയാഴ്ച ജലന്ധറിലെ ബസ്തിബാവ ഖേൽ മേഖലയിൽ തിരച്ചിൽ നടന്നു. ഫൊറൻസിക് വിദഗ്ധർ ശനിയാഴ്ച ചെങ്കോട്ടയിലെത്തി തെളിവെടുപ്പുനടത്തി.

അതിനിടെ, സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !