കൊച്ചി: എറണാകുളത്ത് ഏറെക്കാലമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നത്. ഇരുപാലങ്ങളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിച്ചവയാണ്.
717 മീറ്റര്‍ ദൂരത്തില്‍ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായത്. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായാണ് വൈറ്റിലയെ കണക്കാക്കുന്നത്. അതേസമയം എന്‍എച്ച് 66, എന്‍എച്ച് 966ബി, എന്‍എച്ച് 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂര്‍. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 82.74 കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്.
നേരത്തെ ഉദ്ഘാടനത്തിന് മുമ്ബ് തന്നെ വി ഫോര്‍ കൊച്ചി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പാലം തുറന്നുകൊടുത്തത് വിവാദമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും പാലം ഉദ്ഘാടനം നടത്തുന്നില്ല എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍. പാലാരിവട്ടം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്തതിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പതാക കൈയിലേന്തിയത് ദേശസ്നേഹം കാരണമെന്ന് കാപ്പിറ്റോള്‍ പ്രതിഷേധത്തിലെ കൊച്ചി സ്വദേശി
ഒരു പാലം പണിതു കഴിഞ്ഞാല്‍ അത് പൂര്‍ത്തിയായെന്ന് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അപ്പോഴും വണ്ടി ഓടില്ല, പാലം നിര്‍മാണം പൂര്‍ത്തിയായന്നേ ഉള്ളൂ. ശേഷം ചീഫ് എന്‍ജിനീയര്‍മാരുടെ ഒരു ടീം പരിശോധിച്ച് ഫിറ്റ് ഫോര്‍ കമ്മീഷന്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതിന്റെ സര്‍ട്ടിഫിക്കറ്റ് വൈറ്റില മേല്‍പ്പാലത്തിന് അഞ്ചാംതിയതിയാണ് കിട്ടിയത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പാലം ഉദ്ഘാടനത്തിന് ഒമ്ബതിന് ഡേറ്റ് തന്നു. ഒരു നിമിഷം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !