അന്യരാജ്യങ്ങളിൽ തൊഴിൽ സംബന്ധമായി താമസമാക്കിയ നമ്മുടെ സംസ്ഥാനത്തെ ഇന്ത്യൻ പൗരന്മാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായോ ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കൽ സർട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഓൺലൈനായി അപേക്ഷയും രേഖകളും സമർപ്പിക്കാനുള്ള സംവിധാനം മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി.
അന്യരാജ്യങ്ങളിൽ താമസിക്കുന്നവർക്ക് അതാത് രാജ്യത്ത് തൊഴിൽ ചെയ്യുന്ന ഇന്ത്യൻ ഡോക്ടറോ അല്ലെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഡോക്ടറോ ഇംഗ്ലീഷിൽ നല്കുന്നതോ അല്ലെങ്കിൽ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതോ ആയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാവുന്നതും ആയത് സ്വീകരിക്കുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !