ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേല്‍പാലത്തിന്‍റെ ബാരിക്കേഡ് നീക്കി വാഹനങ്ങള്‍ കയറ്റിവിട്ട സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. ആന്‍റണി ആല്‍വിന്‍, സാജന്‍, ശകീര്‍ അലി എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ വി ഫോര്‍ കേരള എന്ന സംഘടനയുടെ കൊച്ചി ഘടകമായ 'വി ഫോര്‍ കൊച്ചി'യുടെ കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, ആഞ്ജലോസ്, വര്‍ഗീസ്, സുരാജ് ഡെന്നീസ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ഇവര്‍ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടത്. നിരവധി വാഹനങ്ങളാണ് പാലത്തില്‍ കയറിയത്. എന്നാല്‍ മറുവശം അടച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തില്‍ കുരുങ്ങി. ഇത് വലിയ ഗതാഗതകുരുക്കിനാണ് വഴിവച്ചത്. പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് ബലമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു.
കാറുകളും ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അര മണിക്കൂറോളമാണ് പാലത്തില്‍ കുരുങ്ങിയത്. പാലത്തില്‍ അതിക്രമിച്ചു കടന്നതിന് 10 വാഹന ഉടമകള്‍ക്കെതിരെയും പൊതുമരാമത്ത് വകുപ്പിന്‍റെ പരാതിയില്‍ മരട് പൊലീസ് കേസെടുത്തിരുന്നു. മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
എന്നാല്‍, വൈറ്റില മേല്‍പാലം ജനകീയ ഉദ്ഘാടനം കഴിഞ്ഞെന്ന് നിപുണ്‍ ചെറിയാന്‍ ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച് വഴി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര കുറ്റകൃത്യം ആണ് ചെയ്തിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വി4 കേരള നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !