കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടകൾ. സമരത്തിന്റെ ഭാഗമായി ജനുവരി 30 മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കർഷകരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്താൻ അഖിലേന്ത്യാ കിസാൻ സഭ തീരുമാനിച്ചു.
അതേ സമയം കേന്ദ്ര ബജറ്റ് അവതരണ ദിനമായി ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പാർലമെന്റ് ഉപരോധം മാറ്റിവെയ്ക്കാനും യോഗം തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയ്ക്ക് പിന്നാലെ ഉണ്ടായ അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് ഉപരോധം മാറ്റിവെക്കാൻ തീരുമാനിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !