മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കീഴാറ്റൂര്‍ പഞ്ചായത്തില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. മലപ്പുറം പാണ്ടിക്കാട് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് കൊല്ലപ്പെട്ടത്. പാണ്ടിക്കാടിനടുത്ത് ഒറവമ്ബുറത്ത് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ബുധനാഴ്ച രാത്രി ഒമ്ബത് മണിയോടെ സമീറിന്റെ ബന്ധുവായ ഹംസയെ ചിലര്‍ അക്രമിക്കുന്നത് കണ്ട് തൊട്ടടുത്ത് കട നടത്തുന്ന സമീര്‍ പിടിച്ചു മാറ്റാനെത്തിയപ്പോഴാണ് കുത്തേറ്റത്.
ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സമീര്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. ബന്ധു ഹംസയ്ക്കും പരിക്കുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.നിസാം, അബ്ദുള്‍ മജീദ് മൊയീന്‍ എന്ന വരാണ് കസ്റ്റഡിയിലായത്.
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സമീറിന്റ വീട്ടുകാര്‍ ലീഗ് കുടുംബവും പ്രതികളുടേത് സിപിഎം കുടുംബവുമാണ്. അതുകൊണ്ട് തന്നെ കൊലയ്ക്ക് രാഷ്ട്രീയ മാനവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ രാഷ്ട്രീയ സംഘര്‍ഷംനിലനിന്നിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !