കോവിഡ് വാക്സീൻ ഉൽപാദനത്തെ ബാധിക്കില്ല
പുണെ: കോവിഡ് വാക്സീൻ നിർമിക്കുന്ന പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയോടെയാണു ടെർമിനൽ ഒന്നാം ഗേറ്റിൽ തീപിടിത്തമുണ്ടായതെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ഉൽപാദന കമ്പനിയാണിത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണു തീപിടിത്തമെന്നും കോവിഷീൽഡ് വാക്സീൻ ഉൽപാദനത്തെ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. കട്ടിപ്പുക അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതു ചിത്രങ്ങളിൽ വ്യക്തമാണ്. അഗ്നിശമനസേനയുടെ 10 യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തി. പൊലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
Maharashtra: Fire breaks out at Terminal 1 gate of Serum Institute of India in Pune. More details awaited. pic.twitter.com/RnjnNj37ta
— ANI (@ANI) January 21, 2021
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !