മുൻ കാലിഫോർണിയ സെനറ്ററായ കമല ദേവി ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി. 56 വയസുകാരിയായ കമല ഹാരിസ് ബുധനാഴ്ച വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു . യുഎസ് കാപ്പിറ്റോളിന് പുറത്ത് ജോ ബൈഡൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനോടൊപ്പം ആയിരുന്നു കമലയുടെയും സത്യപ്രതിജ്ഞ.
ഇന്ത്യൻ, ജമൈക്കൻ വംശജയായ കമല ഹാരിസിനെ യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
യുഎസ് വൈസ് പ്രസിഡന്റായ ആദ്യത്തെ കറുത്ത വനിതയും ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതയുമാണ് കമല ഹാരിസ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !