കേരളം പൂർണമായും വാക്സിനേഷന് വേണ്ടി സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ.കേരളത്തിൽ വാക്സിനേഷൻ വിജയകരമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പിന് മുന്നോടിയായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ ജനങ്ങളെ അറിയിക്കുവാനാണ് ശില്പശാല.
വാക്സിനേഷനു വേണ്ടിയുള്ള എല്ലാ നടപടി ക്രമവും പൂർത്തിയാക്കി.കൃത്യമായി രജിസ്ട്രേഷനും നടത്തി.അതിൻ പ്രകാരം വാക്സിനേഷൻ നടത്തും എന്നും മന്ത്രി അറിയിച്ചു.
ആദ്യം ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകും.തുടർന്ന് മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് നൽകും.
വാക്സിന്റെ ആദ്യ ഡോസെടുത്താൻ സുരക്ഷിതരായി എന്ന് കരുതരുത്.എല്ലാ മുൻകരുതലും തുടരണം.വാക്സിൻ ഭയക്കേണ്ട ഒന്നല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !