ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ലവ്’ തിയേറ്ററുകളിലേക്ക് എത്തുന്നു. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും നായിക നായകന്മാരാകുന്ന ചിത്രം ജനുവരി 29ന് തിയേറ്ററുകൡലെത്തും. പൂര്‍ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച ലവ് നിര്‍മിക്കുന്നത് ആഷിക് ഉസ്മാന്‍ ആണ്. ഖാലിദ് റഹ്മാന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.
വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. ഒക്ടോബര്‍ 15ന് ചിത്രം ദുബായില്‍ തിയേറ്റര്‍ റിലീസ് ചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുന്‍കരുതലുകളുമായാണ് ചിത്രം റിലീസ് ചെയ്തത്.
ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റും ഗോള്‍ഡന്‍ സിനിമയുമായിരുന്നു ചിത്രത്തിന്റെ ഗള്‍ഫ് വിതരണക്കാര്‍. ലോക്ഡൗണിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പേരും ലവ് നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !