നീണ്ട ഇടവേളയ്ക്കു ശേഷം സിനിമ തീയേറ്ററുകൾ ഇന്ന് തുറക്കും. വിജയ് നായകനാകുന്ന “മാസ്റ്ററാ”ണ് ഇന്ന് തിയറ്ററുകളിൽ ഉണ്ടാവുക. അറുനൂറിലധികം ഉള്ള തീയേറ്ററുകളിൽ അഞ്ഞൂറോളം തിയേറ്ററുകൾ ഇന്ന് തുറക്കും.
മലയാളചിത്രമായ “വെള്ളം” അടുത്തയാഴ്ച തിയറ്ററുകളിലെത്തും. ഇതോടെ സംസ്ഥാനത്തെ 670 തിയേറ്ററുകളും സജീവമാകും.
50% പ്രേക്ഷകരെ മാത്രമാകും തീയേറ്ററിൽ പ്രവേശിപ്പിക്കുക. കാണികൾക്ക് ഗ്ലൗസും സാനിറ്റൈസറും നൽകാൻ സജ്ജീകരണം ആയി. എന്നാൽ തിയേറ്ററുകളിൽ കാണികൾ എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. മലയാള ചിത്രങ്ങൾ കൂടുതൽ വരുന്നതോടെ കാണികൾ കൂടുതലായി എത്തിത്തുടങ്ങും എന്നാണ് തീയറ്റർ ഉടമകൾ കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !