നോർക്ക ആനുകൂല്യങ്ങൾ ലഭിക്കാൻ നോർക്ക റെജിസ്ട്രേഷൻ നിർബന്ധമില്ല : കെ ആർ രജീഷ്

0

ജിദ്ദ :
നോർക്ക പ്രഖ്യാപിക്കുന്ന അടിയന്തിര സാമ്പത്തിക  സഹായങ്ങൾക്കും മറ്റു ആനുകൂല്യങ്ങൾക്കും നോർക്ക രെജിസ്ട്രേഷൻ നിര്ബന്ധമില്ലെന്നും , നോർക്ക നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പ്രവാസികൾ അപേക്ഷ സമർപ്പിക്കുന്നതിൽ ശ്രെദ്ധ പുലർത്തണമെന്നും നോർക്ക കൊച്ചി റീജിയണൽ മാനേജർ കെ ആർ രജീഷ് പറഞ്ഞു , ഫോക്കസ് ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ‘നോർക്ക:ആനുകൂല്യങ്ങളും അവകാശങ്ങളും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . 

നോർക്ക നൽകുന്ന സേവനങ്ങൾക്ക് പ്രവാസികളിൽ നിന്ന് പൊതുവെ അപേക്ഷകൾ കുറവായാണ് കാണാറുള്ളതെന്നും കൂടുതൽ പേര് അപേക്ഷ സമർപ്പിക്കുന്നതിൽ ഗൗരവയമായി കാണണമെന്നും നോർക്ക നൽകുന്ന സേവനങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുന്നതിൽ  എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം വ്യകത്മാക്കി. കഴിഞ്ഞ ലോക്ക് ഡൌൺ സമയത്ത് നോർക്ക പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾക്കു വിതരണം ചെയതെന്നും , നോർക്കയുടെ എല്ലാ സേവനങ്ങളെ കുറിച്ചും പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു . 

നോർകയിൽ രജിസ്റ്റർ ചെയ്ത് ഐഡി കാർഡ് കരസ്ഥമാകാനും, നോർക്കയുടെ  ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തുടർന്ന് നടന്ന സംശയ നിവാരണ സെഷനിൽ പ്രേക്ഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി .  സൂം ആപ്‌ളിക്കേഷൻ വഴി നടന്ന സെമിനാർ ഷമീം വെള്ളാടത്ത് നിയന്ത്രിച്ചു . സലിം ചളവറ സ്വോഗതവും ജൈസൽ അബ്ദുൾറഹ്മാൻ നന്ദിയും പറഞ്ഞു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !