ഐപിഎല്‍ 2021 ല്‍ രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തതിന് പിന്നാലെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സി വിവരം പുറത്ത് വരുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമയായ മനോജ് ബാദലെയാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റനാകുന്ന കാര്യം സ്ഥിരീകരിച്ചത്.
സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ ആവുന്നതിന് പുറമേ കുമാര്‍ സങ്കക്കാര രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടര്‍ ആയിയെത്തും. വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു സാംസണ്‍ എന്ത് കൊണ്ടും ടീമിനെ നയിക്കാന്‍ യോഗ്യനാണെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
A new chapter begins now. 🚨
— Rajasthan Royals (@rajasthanroyals) January 20, 2021
Say hello to your Royals captain. #SkipperSanju | #HallaBol | #IPL2021 | #IPLRetention | @IamSanjuSamson pic.twitter.com/pukyEiyb1B
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !