കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്തമായി തുടരുന്ന സാഹര്യത്തിൽ സമരക്കാരെ അനുനയിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നു.
പുതിയ ഒരു സമിതി രൂപീകരിക്കാമെന്ന നിർദ്ദേശം കേന്ദ്രസർക്കാർ മുന്നോട്ടു വെച്ചത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷരും കേന്ദ്രസർക്കാരുമായി ബുധനാഴ്ച നടന്ന പത്താംവട്ട ചർച്ചയും പരാജയപ്പെട്ടു. സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. സർക്കാർ മുന്നോട്ട് വെച്ച നിർദേശം ചർച്ച ചെയ്യും.
ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംയുക്ത കിസാൻ മോർച്ചയുടെ യോഗം. രാവിലെ പതിനൊന്ന് മണിക്ക് പഞ്ചാബിലെ കർഷക സംഘടനകൾ യോഗം ചേരും. കർഷക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
കർഷകസമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ ചർച്ചയിൽ നിലപാടെടുത്തെങ്കിലും ഈ നിർദേശം കർഷക സംഘടന നേതാക്കൾ തള്ളി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !