വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. കണ്ണൂർ ചേലേരി സ്വദേശി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് അപകടം
പേരാമ്പ്ര ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം അധ്യാപികയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് കാട്ടാന ആക്രമണമുണ്ടായത്. അതേസമയം യുവതി താമസിച്ച റിസോർട്ടിന് ലൈസൻസില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. റിസോർട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിച്ചിരുന്നില്ല
വനാതിർത്തിയിൽ നിന്ന് 10 മീറ്റർ പോലും അകലമില്ല. വിനോദ സഞ്ചാരികൾ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും വനംവകുപ്പ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !