ടി ആര്‍ പി തട്ടിപ്പ് കേസില്‍ റിപബ്ലിക്ക് ടിവി സി ഇ ഒ അര്‍ണബിനെതിരെ നടപടി കടുപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യസുരക്ഷ വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമോപദേശം തേടും. അതേസമയം റിപബ്ലിക് ടിവിയെ പുറത്താക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അസോസിയേഷന്‍ (എന്‍ബിഎ) ആവശ്യപ്പെട്ടു. നിലവിലെ ഡാറ്റകള്‍ നശിപ്പിച്ച് റേറ്റിംഗ് സുതാര്യമായി നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ബാര്‍ക്ക് ഇന്ത്യയുടെ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയും അര്‍ണബ് ഗോസ്വാമിയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അസോസിയേഷന്‍ (എന്‍ബിഎ) പ്രസ്താവനയില്‍ പറഞ്ഞു. റേറ്റിംഗില്‍ റിപബ്ലിക് ടിവി കൃത്രിമം കാണിച്ചുവെന്ന് ഈ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണെന്നും എന്‍ ബി എ ആരോപിച്ചു.
'ഈ വാട്‌സാപ്പ് സന്ദേശങ്ങള്‍ റേറ്റിംഗുകളില്‍ കൃത്രിമം കാണിച്ചുവെന്നത് മാത്രമല്ല തെളിയിക്കുന്നത്. സെക്രട്ടറിമാരുടെ നിയമനം, കാബിനറ്റ് പുന:സംഘടന, വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റെ കൂടി തെളിവാണ് ആ സന്ദേശങ്ങള്‍. കഴിഞ്ഞ 4 വര്‍ഷത്തിനിടെ എന്‍ബിഎ ഉന്നയിച്ച നിരവധി ആരോപണങ്ങള്‍ സത്യമാണെന്ന് ഇത് സ്ഥിരീകരിക്കുന്നു.'- ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !