പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നിവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി മുന്നണി വിടേണ്ട സാഹചര്യമില്ല. ഏലത്തൂര്‍ മണ്ഡലം വിട്ടുനല്‍കേണ്ടതില്ല. മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ മുന്നണി ആവശ്യപ്പെടില്ല. ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും എ കെ ശശീന്ദ്രന്‍. ജോസ് കെ മാണിയെ മുന്നണിയിലെടുത്തത് എല്ലാവരും കൂട്ടായി തീരുമാനമെടുത്താണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കും. എന്‍സിപി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമ്ബോള്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ സീറ്റുകള്‍ ചോദിക്കും. ആ സീറ്റുകള്‍ ചോദിക്കുമ്ബോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്, എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചോ പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ അപ്രസക്തവും അനവസരവുമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !