98 ദിവസത്തെ ജയിൽവാസം അവസാനിച്ചു; ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ച എം ശിവശങ്കർ പുറത്തിറങ്ങി

0

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ജാമ്യം ലഭിച്ചതോടെ 98 ദിവസത്തെ ജയിൽ വാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങി.

എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം കിട്ടിയതോടെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അദ്ദേഹം എറണാകുളം ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകൾ എന്ന് കോടതി പറഞ്ഞു. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും പ്രകാരമാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങാനായത്.

കസ്റ്റംസിന്റെ ഭാഗത്തു നിന്ന് ജാമ്യം നൽകുന്നതിനെതിരെ ശക്തമായ വാദങ്ങളുണ്ടായില്ല. തനിക്കെതിരെ മറ്റു പ്രതികളുടെ മൊഴികളല്ലാതെ മറ്റു തെളിവുകൾ ഇല്ല എന്നായിരുന്നു ശിവശങ്കറിന്റെ വാദം.

രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ സ്വർണക്കടത്ത് കേസിൽ ജാമ്യം നൽകിയ വേളയിൽ ഇതേ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരുന്നത്.

വിദേശത്തേക്ക് 15 കോടി ഡോളർ കടത്തിയെന്നാണ് കേസ്. സ്വപ്‌ന, സരിത്, സന്ദീപ് എന്നിവർ പ്രതികളാണ്. സ്വപ്‌നയ്ക്കും സരിത്തിനും നേരത്തെ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !