കേന്ദ്രസമ്മര്‍ദ്ദം ; ആവശ്യപ്പെട്ട അക്കൌണ്ടുകള്‍ നീക്കം ചെയ്ത് തുടങ്ങി ട്വിറ്റര്‍

0

ഡല്‍ഹി
: സമൂഹ മാധ്യമമായ ട്വിറ്റര്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറില്‍ നിന്നും നേരിടുന്ന ശക്തമായ സമ്മര്‍ദ്ദമാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റിനെ ഈ നടപടി എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ട്വിറ്ററിലെ ചില ഉന്നതരെ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഐടി ആക്ടിന്‍റെ സെക്ഷന്‍ 69 എ പ്രകാരം നീക്കം ചെയ്യേണ്ട അക്കൌണ്ടുകളുടെ വിവരങ്ങള്‍ അടക്കം ട്വിറ്ററിന് നോട്ടീസ് കൈമാറിയിരുന്നു .ട്വിറ്ററിന് സാമ്ബത്തിക പിഴ മുതല്‍ മുതിര്‍ന്ന ട്വിറ്റര്‍ ഉദ്യോഗസ്ഥരുടെ അറസ്റ്റ് അടക്കമുള്ള ഭീഷണികളെ തുടര്‍ന്ന് ഒടുവില്‍ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങിയത് എന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് .
പ്രകോപനപരവും, വസ്തുത വിരുദ്ധവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ആയിരത്തോളം അക്കൌണ്ടുകളാണ് കേന്ദ്രം ട്വിറ്ററിന് മുന്നില്‍ സമര്‍പ്പിച്ചത്. ഇതില്‍ #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൌണ്ടുകള്‍ അടക്കം ഇപ്പോള്‍ നടപടി വന്നിരിക്കുന്നത് എന്നാണ് വിവരം.

അതെ സമയം വിവിധ അന്താരാഷ്ട്ര താരങ്ങള്‍ നടത്തിയ കര്‍ഷക സമരം പിന്തുണച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ എന്തിന് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശനിയാഴ്ച പ്രസ്താവിച്ചിരുന്നു.

‘ടൂള്‍ കിറ്റ് എന്നത് വലിയ പ്രധാന്യമുള്ളതാണ്, എന്താണ് അതില്‍ നിന്നും പുറത്ത് എത്തുന്ന കാര്യങ്ങളെന്ന് നാം കാണാന്‍ പോവുകയാണ്. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അധികം അറിയാത്ത കാര്യത്തെക്കുറിച്ച്‌, വിദേശ താരങ്ങള്‍ ഇങ്ങനെ സംസാരിക്കുമ്ബോള്‍ അതിനെതിരെ വിദേശ മന്ത്രാലയം രംഗത്ത് ഇറങ്ങാന്‍ ഒരു കാരണം ഉണ്ടായിരിക്കും” -മന്ത്രി എസ് ജയശങ്കര്‍ വിശദമാക്കി .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !