തലസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇനി ഇ-വാഹനം

0

തലസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇനി ഇലക്‌ട്രിക് വാഹനങ്ങള്‍മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. ഇങ്ങനെ, വായുമലിനീകരണം ചെറുക്കാന്‍ മാതൃകയാവുകയാണ് എ.എ.പി. സര്‍ക്കാര്‍. ചരിത്രപരമായ തീരുമാനമാണിതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു.

എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്‌ട്രിക്കായി ലോകത്തെ ഇ-വാഹന തലസ്ഥാനമായി ഡല്‍ഹി മാറുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് ഊന്നല്‍ നല്‍കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ഡല്‍ഹി സര്‍ക്കാര്‍ എക്കാലവും മുന്‍ഗണനാ അജന്‍ഡയായി എടുത്തിട്ടുണ്ട്.
ഇ-വാഹനങ്ങളിലേക്കു മാറാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കൂടാതെ, സ്വയംഭരണ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളുമൊക്കെ ഇ-വാഹനങ്ങളിലേക്കു മാറണം. നിലവിലെ സി.എന്‍.ജി., പെട്രോള്‍, ഡീസല്‍ വാഹനങ്ങളൊക്കെ ഇ-വാഹനങ്ങളാക്കാനാണ് നിര്‍ദേശം.

ഇ-വാഹനനയം 2020 അനുസരിച്ച്‌ എല്ലാവകുപ്പും ആറുമാസത്തിനുള്ളില്‍ ഒരു നിശ്ചിത വാഹനം വാടകയ്ക്കെടുക്കുകയോ വാങ്ങുകയോ ചെയ്യണം. പരിസ്ഥിതി സമ്മര്‍ദം ഒഴിവാക്കി ഡല്‍ഹിയില്‍ സുസ്ഥിരവികസനം സാധ്യമാക്കുകയാണ് ഈ പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !