അലി അക്ബര്‍ ചിത്രത്തില്‍ വാരിയംകുന്നനായി തലൈവാസല്‍ വിജയ്

0

മലബാര്‍ കലാപം അടിസ്ഥാനമാക്കി അലി അക്ബര്‍ ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തില്‍ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെ അവതരിപ്പിക്കാന്‍ തലെവാസല്‍ വിജയ്. ചിത്രീകരണ സ്ഥലത്ത് നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ വാരിയംകുന്നനാവുക ആരാണെന്ന് വെളിപ്പെടുത്തിയത്.

ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്റേതെന്ന് തലൈവാസല്‍ വിജയ് പറഞ്ഞു. ആവേശം തോന്നിപ്പിക്കുന്ന കഥാപാത്രമാണ് വാരിയംകുന്നനെന്നും തന്റെ കരിയറിലെ പ്രധാന സിനിമകളില്‍ ഒന്നാണിതെന്നും തലൈവാസല്‍ വിജയ് പറയുന്നു.

സിനിമയുടെ ചിത്രീകരണം ഈ മാസം 20ന് വയനാട്ടിലാണ് ആരംഭിച്ചത്. സിനിമ തുടങ്ങുന്നതിന് മുന്നോടിയായി മൂകാംബികാ ക്ഷേത്രത്തില്‍ ‘1921’ ന്റെ തിരക്കഥ അലി അക്ബര്‍ സമര്‍പ്പിച്ചിരുന്നു. മമ ധര്‍മ്മ’ എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്ബനി ആരംഭിച്ച്‌ ക്രൗഡ് ഫണ്ടിങ് വഴി പണം കണ്ടെത്തിയാണ് ചിത്രം നിര്‍മിക്കുന്നത്.

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബര്‍ തന്റെ ചിത്രവും പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !